സംസ്ഥാന സർക്കാരിന്റെ നാഷണൽ എം‌പ്‌ളോയ്മെന്റ് സർവ്വീസിന്റെ ആഭിമ‌ുഖ്യത്തിൽ കോഴിക്കോട് മേഖലാ ‘നിയ‌ുക്തി 2019’ മെഗാ തൊഴിൽമേള ഫെബ്രുവരി 9 ന് പാലക്കാട് മേഴ്‌സി കോളേജിൽ.

രാവിലെ 9 മണിക്ക് ആരംഭിക്ക‌ുന്ന തൊഴിൽമേള ജല വിഭവ വക‌ുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്‌ണൻ‌ക‌ുട്ടി ഉദ്ഘാടനം ചെയ്യ‌ും.
മേളയിൽ പങ്കെട‌ുക്കൽ തികച്ച‌ും സൌജ്യന്യമായിരിക്ക‌ും.
ഇൻഷ‌ുറൻസ്, ബാങ്കിംഗ്, ഫിനാൻസ്, മാനേജ്മെന്റ്, അഡ്‌മിനിസ്ട്രേഷൻ, എഞ്ചിനീയറിംഗ്, ഹോട്ടൽമാനേജ്മെന്റ്, ഐ.ടി, ടെലികോം, ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ്, വസ്‌ത്രവ്യാപാരം, ബിസിനസ്, സെയിൽ‌സ് & മാർക്കറ്റിംഗ് എന്നീ മേഖലകളിൽ പ്രമ‌ുഖരായ 87 കമ്പനികൾ ഇത‌ു വരെ തൊഴിൽ ദാതാക്കളായി രജിസ്റ്റർ ചെയ്‌തിട്ട‌ുണ്ട്. 
വിവിധ മേഖലകളിലായി 4500 ന‌ു മ‌ുകളിൽ ഒഴിവ‌ുകള‌ുണ്ടെന്ന് ജില്ലാ  എം‌പ്‌ളോയ്മെന്റ് ഓഫീസർ അശോക് ക‌ുമാർ അറിയിച്ച‌ു.

ഹൈസ്‌ക‌ൂൾ വിദ്യാഭ്യാസം മ‌ുതൽ ബിര‌ുദാനന്തരബിര‌ുദവ‌ും പ്രൊഫഷണൽ  യോഗ്യതയ‌ുള്ളവർക്ക‌ും അന‌ുയോജ്യമായ തൊഴിലവസരങ്ങൾ മേളയിൽ ഉണ്ടാക‌ും. തൊഴിൽ പരിചയം ഇല്ലാത്തവർക്ക‌ും പങ്കെട‌ുക്കാം.

പ്രായപരിധി: 18 – 40 വയസ്സ്.

എം‌പ്‌ളോയ്മെന്റ് എക്‌സ്ചേഞ്ച‌ുകളിൽ സഹായകേന്ദ്രങ്ങൾ ത‌ുടങ്ങിയിട്ട‌ുണ്ട്.

തൊഴിൽ മേളയിൽ പങ്കെട‌ുക്ക‌ുന്ന ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാക‌ുന്ന രജിസ്‌ട്രേഷൻ കാർഡ‌ും, ബയോഡാറ്റ, പ്രായം, യോഗ്യത ത‌ുടങ്ങിയവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റ‌ുകൾ എന്നിവയ‌ുടെ 3 കോപ്പിയ‌ും മേളയിൽ ഹാജരാക്കണം

തൊഴിൽദാതാക്കള‌ുടെ വിവരങ്ങള‌ും മേൽ‌പറഞ്ഞ വെബ്സൈറ്റിൽ ലഭ്യമായിരിക്ക‌ും.

വിശദവിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ: 0491 250524, 9496960320, 9746995935