റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺ‌സ്റ്റബിൾ തസ്തികയില‌ുള്ള വിവിധ ട്രേഡ‌ുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. എം‌പ്ളോയ്മെന്റ് നോട്ടീസ് നമ്പർ: Constable (Ancillary)/RPF-03/2018). വനിതകള്‍ക്ക‌ും അപേക്ഷിക്കാം.
ആകെ ഒഴിവ‌ുകൾ: 798
വാട്ടർ കാരിയർ- 452, സഫായിവാല-199, വാഷർമാൻ-49,ബാർബർ-49, മാലി-7, ടെയ്‌ലർ-20, കോബ്ളർ-22 എന്നിങ്ങനെയാണ് ഒഴിവ‌ുകൾ.
യോഗ്യത: പത്താം‌ ക്ളാസ് വിജയം, അതത് ട്രേഡിൽ പരിചയം ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത:
ഉയരം: പ‌ുര‌ുഷന്മാർ: 165 സെ.മീ, വനിതകൾ: 157 സെ.മീ
എസ്.സി,എസ്.ടി പ‌ുര‌ുഷന്മാർക്ക് 160 സെ.മീ യ‌ും, വനിതകൾക്ക് 152. സെ.മീ യ‌ും മതിയാക‌ും
നെഞ്ചളവ്: പ‌ുര‌ുഷന്മാർക്ക്: 80 സെ.മീ, എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ട പ‌ുര‌ുഷന്മാർക്ക് 16.2 സെ.മീ മതിയാക‌ും. അഞ്ച് സെ.മീ നെഞ്ചളവ് വികസിപ്പിക്കാൻ കഴിയണം. സ്‌ത്രീകൾക്ക് നെഞ്ചളവ് ബാധകമല്ല.
പ്രായം: 18 - 25 (2019 ജന‌ുവരി 1 അടിസ്ഥാനമാക്കി) എസ്.സി, എസ്.ടി അഞ്ച് വർഷവ‌ും, ഒ.ബി.സി മ‌ൂന്ന് വർഷവ‌ും വിമ‌ുക്തഭടർക്ക് നിയമപരവ‌ും ഉയർന്ന പ്രായത്തിൽ ഇളവ‌ുണ്ട്. വിധവകൾ, നിയമപരമായി വിവാഹമോചിതരായി പ‌ുനർവിവാഹം ചെയ്യാത്ത വനിതകൾ എന്നിവർക്ക‌ും ഉയർന്ന പ്രായത്തിൽ നിയമാന‌ുസൃത ഇളവ‌ുകള‌ുണ്ട്.
ശമ്പളം: 19900 – 63200 ര‌ൂപ.
പരീക്ഷ: 2019 ഫെബ്ര‌ുവരി, മാർച്ച് മാസങ്ങളിലായിരിക്ക‌ും ആദ്യഘട്ട കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ നടക്ക‌ുക. ആദ്യഘട്ട പരീക്ഷ വിജയിക്ക‌ുന്നവരെ പിന്നീട‌ുള്ള ഘട്ടങ്ങൾക്ക് പരിഗണിക്ക‌ും.
അപേക്ഷാ ഫീസ്: 500 ര‌ൂപ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്‌ക്ക് ഹാജരായാൽ ഇതിൽ 400 ര‌ൂപ തിരികെ നൽ‌ക‌ും
വനികൾ, എസ്.സി, എസ്.ടി, വിമ‌ുക്തഭടർ, മ‌ു‌സ്ലീം ക്രിസ്‌ത്യൻ സിഖ് ത‌ുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾ, സാമ്പത്തികപിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് 250 ര‌ൂപയാണ് ഫീസ്. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയ്‌ക്ക് ഹാജരായാൽ ഇതിൽ ബാങ്ക് ചാർജ്ജ് ഒഴികെയ‌ുള്ള ത‌ുക തിരികെ നൽ‌ക‌ും.
ഫീസ് ഓൺലൈനായി അടയ്‌ക്ക‌ുവാന‌ുള്ള സൌകര്യം വെബ്സൈറ്റില‌ുണ്ട്.
അൻ‌പതിനായിരം ര‌ൂപയിൽ താഴെ വാർഷിക വര‌ുമാനമ‌ുള്ളവരേയ‌ും ബി.പി.എൽ. റേഷൻ‌കാർഡ് അംഗങ്ങളേയ‌ും സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളായി പരിഗണിക്ക‌ും.
അപേക്ഷ: www.indianrailways.gov.in എന്ന വെബ്സൈറ്റില‌ൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ‌ൂർണ്ണമായ വിജ്‌ഞാപനം ഇതേ വെബ്സൈറ്റിൽ നൽ‌കിയിട്ട‌ുണ്ട്.
 ഉദ്യോഗാർത്ഥിയ‌ുടെ പാസ്സ്‌പോർട്ട് സൈസില‌ുള്ള ഫോട്ടോയ‌ും ഒപ്പ‌ും നിർദ്ദിഷ്‌ട അളവിൽ അപ്‌ലോഡ് ചെയ്യാനായി കര‌ുതി വയ്‌ക്കേണ്ടതാണ്. അപ്‌ലോഡ് ചെയ്യ‌ുന്ന ഫോട്ടോയ‌ുടെ 12 കോപ്പികൾ റിക്ര‌ൂട്ട്മെന്റ് ഘട്ടങ്ങളിൽ ആവശ്യമായിവര‌ും.
പരീക്ഷയ്‌ക്ക് ഹാജരാക‌ുന്നവർക്ക് ത‌ുക മടക്കി നൽ‌ക‌ുന്നത് ബാങ്ക് അക്കൌണ്ട് വഴിയായതിനാൽ ബാങ്ക് അക്കൌണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, പേര് മ‌ുതലായവ അപേക്ഷാ വേളയിൽ ശ്രദ്ധയോടെ പ‌ൂരിപ്പിക്കേണ്ടതാണ്.
അപേക്ഷ ഓൺലൈനായി സ്വീകരിക്ക‌ുന്ന അവസാന തിയതി:30-01-2019