റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എസ്.ഐ, കോൺസ്റ്റബിൾ തസ്‌തികയിലേക്ക‌ുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ ഡിസംബർ 20 മ‌ുതൽ ത‌ുടങ്ങ‌ും. ഫെബ്ര‌ുവരി 19-ന് പരീക്ഷ പ‌ൂർത്തിയാക‌ും.
റെയിൽ‌വേ സോൺ ഗ്ര‌ൂപ്പ‌ുകളിൽ ഒന്നാമത്തെ ഗ്ര‌ൂപ്പായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ സോണ‌ുകാർക്കാണ് ഡിസംബർ 20 മ‌ുതൽ പരീക്ഷ ത‌ുടങ്ങ‌ുന്നത്.
റെയിൽ‌വേ സോണ‌ുകളെ ആറ് ഗ്ര‌ൂപ്പ‌ുകളായി തരം തിരിച്ച് മ‌ൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടത്ത‌ുന്നത്.
കേരളം ഉൾപ്പെട‌ുന്ന ദക്ഷിണ റെയിൽ‌വേ മ‌ൂന്നാമത്തെ ഗ്ര‌ൂപ്പിലാണ‌ുള്ളത്. മ‌ൂന്നാമത്തെ ഗ്ര‌ൂപ്പില‌ുള്ള ഉദ്യോഗാർത്ഥികൾക്ക് ജന‌ുവരി 17 മ‌ുതൽ 25 വരെയായിരിക്ക‌ും പരീക്ഷ നടക്ക‌ുക. ആർ.പി.എസ്.എഫിലെ പ‌ുര‌ുഷ ഉദ്യോഗാർത്ഥികൾക്ക‌ും ഈ ഘട്ടത്തിലായിരിക്ക‌ും പരീക്ഷ നടക്ക‌ുക.
200 കിലോമീറ്റർ പരിധിക്ക‌ുള്ളിലായാണ് അപേക്ഷകർക്ക് പരീക്ഷാ കേന്ദ്രം അന‌ുവദിക്ക‌ുക. ആയതിനാൽ കേരളത്തിലെ അപേക്ഷകർക്ക് തമിഴ്‌നാടിലോ, കർണ്ണാടകയിലോ പരീക്ഷാ കേന്ദ്രം സാധ്യതയ‌ുണ്ട്.
പരീക്ഷയ്‌ക്ക‌ുള്ള കാൾ ലെറ്റർ പരീക്ഷാ തീയതിക്ക് 10 ദിവസം മ‌ുൻപ് മ‌ുതൽ വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാവ‌ുന്നതാണ്.
വെബ്സൈറ്റ്: rpfonlinereg.org