കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലേക്കും കേരളത്തിലെ എല്ലാ സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന കെ-മാറ്റ് കേരള പരീക്ഷയ്‌ക്കായി ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
യോഗ്യത: ബിരുദം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും കെ- മാറ്റ് കേരള പരീക്ഷയ്‌ക്കായി അപേക്ഷിക്കുവാനാകും.
കുസാറ്റ് -ന്റെ (കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി) ആഭിമുഖ്യത്തിലും പ്രവേശനമേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലുമായിരിക്കും പരീക്ഷാ നടത്തിപ്പ്.
പരീക്ഷാ തീയതി: 17-02-2019
പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിലെ വിവിധ ജില്ലകളിലും ബെംഗളൂരു, മംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിലും പരീക്ഷാ സെന്റർ ഉണ്ടാകും.
അപേക്ഷാ ഫീസ്:1000 രൂപ, എസ്.എസ്.ടി വിബാഗത്തിന് -750 രൂപ.
വിദ്യാർത്ഥിയുടെ നിർദ്ദിഷ്‌ടമാതൃകയിലുള്ള ഫോട്ടോയും ഒപ്പും അപേക്ഷാ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യാനായി കരുതി വയ്‌ക്കേണ്ടതാണ്.
കെ- മാറ്റ് കേരള, സി മാറ്റ്, ക്യാറ്റ് പ്രവേശനപ്പരീക്ഷ എന്നിവയിലേതെങ്കിലുമൊന്നിൽ വിജയിക്കുന്നവർക്ക് മാത്രമേ കേരളത്തിലെ സർവ്വകലാശാലകളിലും കേരളത്തിലെ സർവ്വകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലും എം.ബി.എ പ്രവേശനത്തിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട ഫോൺ നമ്പർ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
വിശദാംശങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക: kmatkerala.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 31-01-2019 വൈകുന്നേരം 5 മണി വരെ
0 Comments