സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള‌ുമായി പാലക്കാട് ജില്ലയിലെ നെന്മാറയില്‍ തൊഴില്‍ മേള.
നെന്മാറ ഗ്രാമപഞ്ചായത്ത‌ും ക‌ുട‌ുംബശ്രീ ജില്ലാ മിഷന‌ും സംയ‌ുക്തമായി സംഘടിപ്പിക്ക‌ുന്ന തൊഴിൽ മേള ഡിസംബർ 23 ഞായറാഴ്‌ച നെന്മാറ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌ക‌ൂളിൽ കാലത്ത് 10 മണി മ‌ുതൽ ഉച്ചയ്‌ക്ക് 2 മണി വരെ നടത്തപ്പെട‌ും. മേള നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പ്രേമൻ ഉദ്ഘാടനം ചെയ്യ‌ും.
ല‌ുല‌ു ഗ്രൂപ്പ് ഉൾപ്പെടെ പ്രമ‌ുഖരായ ഇര‌ുപത്തിയഞ്ചോളം കമ്പനികൾ തൊഴിൽ ദാതാക്കളായി മേളയിൽ സന്നിഹിതരായിരിക്ക‌ും.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയ‌ും പ്രായം, യോഗ്യത ത‌ുടങ്ങിയവ തെളിയിക്ക‌ുന്ന സർട്ടിഫിക്കറ്റുകള‌ുമായി മേളയിൽ എത്തിച്ചേരണ്ടതാണ്.

തൊഴിൽ മേളയിൽ രജിസ്ട്രേഷൻ സൌജന്യമായിരിക്ക‌ും.