സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധിയി പദ്ധതിയിൽ ഈ വർഷം മാർച്ച് മാസം വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കായുള്ള 2018-19 വർഷത്തെ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
എട്ടാം ക്ളാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ്.
മുൻവർഷം വാർഷികപരീക്ഷയ്‌ക്ക് 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരിക്കണം. പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന കുട്ടികൾ സാർക്കാർ അംഗീകൃത യോഗ്യതാപരീക്ഷയുടെ മാനദണ്ഡത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരായിരിക്കണം.
സ്കോളർഷിപ്പിനുള്ള അപേക്ഷാ ഫോം kmtwwfb.org എന്ന വെബ്സൈറ്റിലും ജിലാ എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും.
അപേക്ഷ ജില്ലാ എക്സിക്യുട്ടീവിന്റെ കാര്യാലയത്തിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം.
സംശയ നിവാരണത്തിനായി വിളിക്കേണ്ട ഫോൺനമ്പർ: 0468 232 0158
ജില്ലാ എക്സിക്യുട്ടീവ് കാര്യാലയത്തിന്റെ വിലാസവും ഫോൺ നമ്പരും ലഭിക്കാൻ സന്ദർശിക്കുക:www.kmtwwfb.org/index.php/contact-us/district-office-address
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20-12-2018
0 Comments