സൈനിക മെഡിക്കൽ കോളേജ‌ുകളിലേക്ക് നഴ്‌സിങ്ങ് കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച‌ു. അവിവാഹിതരായ പെൺ‌ക‌ുട്ടികൾക്ക‌ും നിയമപരമായി വിവാഹമോചനം നേടിയ സ്‌ത്രീകൾക്ക‌ും അപേക്ഷിക്കാം. അട‌ുത്ത വർഷം മധ്യത്തോടെ ആരംഭിക്ക‌ുന്ന നാല് വർഷ ബി.എസ്.സി നഴ്‌സിങ്ങ് കോഴ്‌സിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്ക‌ുന്നത്. 
കോഴ്‌സ് പ‌ൂർണ്ണമായ‌ും സൌജന്യമാണ്. വിജയകരമായി കോഴ്‌സ് പ‌ൂർത്തിയാക്ക‌ുന്നവർക്ക് സൈന്യത്തിലെ മിലിട്ടറി നഴ്‌സിംങ്ങ് വിഭാഗത്തിൽ കമ്മിഷൻഡ് ഓഫീസർ ആയി സ്ഥിരനിയമനം ലഭിക്ക‌ും.
പ്രായം: 01-10-1994 ന‌ും 30-09-2002 ന‌‌ും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
യോഗ്യത: 50 ശതമാനത്തിൽ ക‌ുറയാത്ത മാർക്കോടെ ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ഇംഗ്ളീഷ് വിഷയങ്ങൾ ഉൾപ്പെടെയ‌ുള്ള പ്ളസ്‌ട‌ു അല്ലെങ്കിൽ തത്ത‌ുല്യം. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ റഗ‌ുലർ രീതിയിൽ ആദ്യ അവസരത്തിൽ തന്നെ വിജയിച്ചവരായിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾക്ക‌ും അപേക്ഷിക്കാം. ഇവർ കോഴ്‌സിന‌ു മ‌ുൻപായി പ്ളസ്‌ട‌ു യോഗ്യത നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ശാരീ‍രിക യോഗ്യത: മിനിമം 148 സെ.മീ ഉയരത്തിന്‌ ആന‌ുപാതികമായ ത‌ൂക്കവ‌ും മികച്ച കാഴ്ച ശക്തിയ‌ും ഉണ്ടായിരിക്കണം.
തിരഞ്ഞെട‌ുപ്പ്: എഴ‌ുത്ത് പരീക്ഷ, അഭിമ‌ുഖം, വൈദ്യപരിശോധന എന്നീ ഘട്ടങ്ങളില‌ൂടെയാണ് തിരഞ്ഞെട‌ുപ്പ് നടത്ത‌ുക.
2019 ജന‌ുവരിയിലായിരിക്ക‌ും പരീക്ഷ നടക്ക‌ുക. പരീക്ഷയ്‌ക്ക‌ുള്ള ഹാൾടിക്കറ്റ് ഡിസംബർ അവസാനവാരത്തിന‌ുള്ളിൽ ആർമി വെബ്സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാനാവ‌ും. കണ്ണ‌ൂർ, കൊച്ചി, തിര‌ുവനന്തപ‌ുരം എന്നിവിടങ്ങളിലായിരിക്ക‌ും പരീക്ഷാകേന്ദ്രങ്ങൾ.
വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യം.
അപേക്ഷാഫീസ്: 150 ര‌ൂപ.
അപേക്ഷ: www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: 30-11-2018