കേന്ര മാനവവിഭവശേഷി മന്ത്രാലയത്തിന‌ു കീഴില‌ുള്ള ജവഹർ നവോദയ വിദ്യാലയങ്ങളിൽ 6, 9 ക്ളാസ്സ‌ുകളിലേക്ക് പ്രവേശനത്തിനായ‌ുള്ള പ്രവേശനപരീക്ഷയ്‌ക്കായി ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അപേക്ഷ സൌജന്യമാണ്.
പ്രവേശനം ലഭിക്ക‌ുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം എന്നിവ സൌജന്യമായിരിക്ക‌ും. ആൺ‌ക‌ുട്ടികൾക്ക‌ും പെൺ‌ക‌ുട്ടികൾക്ക‌ും പ്രത്യേക ഹോസ്റ്റൽ സൌകര്യമ‌ുണ്ടായിരിക്ക‌ും. വിദ്യാര്‍ത്ഥികള്‍ക്ക് സ്പോർട്സ്, ഗെയിംസ്, എൻ.സി.സി, എൻ.എസ്.എസ്. സ്കൌട്ട്, ഗൈഡ് എന്നിവയിൽ പങ്കെട‌ുക്കാന‌ുള്ള അവസരവ‌ുമ‌ുണ്ട്.
യോഗ്യത:
ആറാം ക്ളാസ്സ് പ്രവേശനത്തിന്
നവോദയ വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത സ്‌ക‌ൂളിൽ നിലവിൽ അഞ്ചാം ക്ളാസ്സിൽ പഠിച്ച‌ു കൊണ്ടിരിക്ക‌ുന്ന വിദ്യാർത്ഥികൾക്കാണ് അവസരം.
3, 4 ക്ളാസ്സ‌ുകളിൽ സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിച്ച് വിജയിച്ചവരായിരിക്കണം.
അപേക്ഷകർ 01-05-2006 നോ അതിന‌ു ശേഷമോ 30-04-2010 നോ അതിന‌ു മ‌ുൻപോ ജനിച്ചവരായിരിക്കണം.
ഒമ്പതാം ക്ളാസ്സ് പ്രവേശനത്തിന്
നവോദയ വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ജില്ലയിലെ സർക്കാർ/ സർക്കാർ അംഗീകൃത സ്‌ക‌ൂളിൽ  നിലവിൽ എട്ടാം ക്ളാസ്സിൽ പഠിച്ച‌ു കൊണ്ടിരിക്ക‌ുന്ന വിദ്യാർത്ഥികളായിരിക്കണം.
അപേക്ഷകർ 01-05-2003 നോ അതിന‌ു ശേഷമോ 30-04-2007 നോ അതിന‌ു മ‌ുൻപോ ജനിച്ചവരായിരിക്കണം.
സംവരണങ്ങൾ
ആകെ സീറ്റ‌ുകളിൽ 75 ശതമാനവ‌ും ഗ്രാമീണമേഖലയിലെ വിദ്യാലയങ്ങളിൽ നിന്ന‌ുള്ളവർക്കായി സംവരണം ചെയ്‌തിരിക്ക‌ുന്ന‌ു.
മ‌ൂന്നിൽ ഒര‌ു ഭാഗം സീറ്റ‌ുകൾ പെൺ‌ക‌ുട്ടികൾക്കായി നീക്കി വെച്ചിട്ട‌ുണ്ട്.
എസ്.സി, എസ്.ടി വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക‌ും അംഗപരിമിതർക്ക‌ും നിയമാന‌ുസൃതമ‌ുള്ള സംവരണം ലഭിക്ക‌ും.
പ്രവേശനപരീക്ഷാ തീയതി:
ഒമ്പതാം ക്ളാസ്സ്: 02-02-2019
ആറാം ക്ളാസ്സ്: 30-11-2018
വിശദമായ വിജ്ഞാപനത്തിന‌ും ഓൺലൈൻ അപേക്ഷ സമർപ്പിക്ക‌ുവാന‌ും സന്ദർശിക്ക‌ുക: www.navodaya.gov.in
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: ഒമ്പതാം ക്ലാസ്സ്:  30-11-2018
അപേക്ഷ സ്വീകരിക്ക‌ുന്ന അവസാന തീയതി: ആറാം ക്ലാസ്സ്:  15-12-2018