സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തരബിരുദം മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയിലേതിലെങ്കിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളായ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ വിദ്യാർത്ഥിനികൾക്ക് 2018-19 അദ്ധ്യയന വർഷത്തേയ്‌ക്ക് സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച സ്വാശ്രയ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജിലെ ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്. സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പന്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിനാണ് അപേക്ഷിക്കാനാവുക.
ആദ്യവർഷം അപേക്ഷിക്കാനാവാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകയുടെ കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃതബാങ്കിൽ സ്വന്തം പേരിലുള്ള അക്കൌണ്ട് ഉണ്ടായിരിക്കണം
ബിരുദവിദ്യാർത്ഥിനികൾക്ക് 5,000 രൂപയും ബിരുദാനന്തരബിരുദവിദ്യാർത്ഥിനികൾക്ക് 6,000 രൂപയും, പ്രൊഫഷണൽ കോഴ്‌സ് വിദ്യാർത്ഥിനികൾക്ക് 7,000 രൂപയും വീതമാണ് പ്രതിവർഷം സ്കോളർഷിപ്പ് ലഭിക്കുക. ഹോസ്റ്റൽ സ്റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപ വരെയാണ് അനുവദിക്കുക.
അപേക്ഷാ സമർപ്പണവേളയിൽ ഫോട്ടോ, ഒപ്പ്, ആവശ്യ സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യാനായി കരുതി വയ്ക്കേണ്ടതാണ്.
അപേക്ഷയുടെ പ്രിന്റൌട്ട് അനുബന്ധരേഖകൾ സഹിതം 05-11-2018 തീയതിക്കുള്ളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 05-11-2018
0 Comments