മാതാപിതാക്കൾ ഇര‌ുവര‌ും മരണപ്പെട‌ുകയോ അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മരണപ്പെട‌ുകയും ജീവിച്ചിരിക്ക‌ുന്ന ആൾക്ക്, ക‌ുട്ടികൾക്ക് വിദ്യാഭ്യാസം നൽ‌ക‌ുന്നതിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട‌ുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ക‌ുട്ടികളെ അനാഥാലയങ്ങളിൽ സംരക്ഷിക്കാതെ സ്വഭവനങ്ങളിൽ / ബന്ധുഭവനങ്ങളിൽ സംരക്ഷിച്ച് വിദ്യാഭ്യാസം നൽ‌ക‌ുന്നതിന് ഉപകരിക്ക‌ുന്ന വിധം ആവശ്യമായ പ്രതിമാസ ധനസഹായം നൽ‌ക‌ുന്ന പദ്ധതിയാണ് ‘സ്നേഹപൂർവ്വം പദ്ധതി’. കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആണ് ഈ പദ്ധതി നടപ്പിലാക്കി വര‌ുന്നത്. 
മറ്റ് സ്കോളർഷിപ്പോ ആന‌ുകൂല്യങ്ങളോ ലഭിക്ക‌ുന്ന വിദ്യാർത്ഥികളേയും നിബന്ധനകൾക്ക് വിധേയമായി ഈ പദ്ധതിക്കായി പരിഗണിക്ക‌ുന്നതാണ്. വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ നേരിട്ട് സാമൂഹ്യ സുരക്ഷാ മിഷൻ സ്വീകരിക്ക‌ുന്നില്ല. അപേക്ഷകൾ വിദ്യാർത്ഥി പഠിക്ക‌ുന്ന സ്ഥാപന മേധാവികൾ മുഖേന ഓൺലൈനായി മാത്രമേ സ്വീകരിക്ക‌ുകയുള്ളൂ. ധനസഹായം ബാങ്ക് മുഖേനയാണ് എന്നതിനാൽ വിദ്യാർത്ഥിയുടെയും രക്ഷകർത്താവിന്റെയും പേരിൽ കോർ‌ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഒര‌ു ബാങ്കിൽ ജോയിന്റ് അക്കൌണ്ട് (കുട്ടിയും രക്ഷകർത്താവും ഒരുമിച്ച് തുക പിൻ‌വലിക്കാവുന്ന രീതിയിൽ) ആരംഭിക്കേണ്ടതാണ്. ഒര‌ു അദ്ധ്യയന വർഷത്തിൽ പരമാവധി 10 മാസത്തെ ധനസഹായമാണ് അന‌ുവദിക്ക‌ുന്നത്. അഞ്ചാം ക്‌ളാസ്സ് വരെ പ്രതിമാസം 300 രൂപയ‌ും ആറ‌ു മ‌ുതൽ 10 വരെ പ്രതിമാസം 500 രൂപയും പ്ളസ് വൺ, പ്ളസ്‌ട‌ു ക്‌ളാസ്സ‌ുകളിൽ പ്രതിമാസം 750 രൂപയ‌ും ഡിഗ്രി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപയ‌ുമാണ് സഹായം. ഗ്രാമപ്രദേശങ്ങളിൽ വാർഷിക വരുമാനം 20,000 രൂപയിൽ താഴെയും നഗരപ്രദേശങ്ങളിൽ വാർഷിക വരുമാനം 23,500 രൂപയിൽ താഴെയുമാണ് സ്‌നേഹപ‌ൂർവ്വം പദ്ധതിയിൽ അപേക്ഷിക്കാനാവശ്യമായ വര‌ുമാന പരിധി.
ക‌ൂട‌ുതൽ വിവരങ്ങള‌ും വിദ്യാഭ്യാസസ്ഥാപനമേധാവികൾക്ക് ഈ പദ്ദതിയിലേക്ക് അപേക്ഷിക്കാന‌ുള്ള നിർദ്ദേശങ്ങള‌ും വെബ്സൈറ്റിൽ ലഭ്യമാണ്.വെബ്സൈറ്റ്: www.socialsecuritymission.gov.in