1. നെറ്റിത്തടം : വിശാലമായ നെറ്റിത്തടം വിശാലമനസ്കതയെ കാണിക്ക‌ുന്ന‌ു. ഹൃദയവിശാലതയുള്ള ഇക്കൂട്ടർ മാനസികമായി ഔന്നിത്യമുള്ളവരായിരിക്ക‌ും.
നെറ്റിയിൽ ക‌ുറുകെ ചുളിവ് ഉള്ളവർ ഏത് കാര്യത്തിൽ ഇടപെടുന്ന‌ുവോ അതിനെ പരമാവധി പ്രശ്‌നകലുഷിതമാക്കാറ‌ുണ്ട്.



2. പുരികം : കനത്ത പുരികമുള്ളവരിൽ അധികവും ആരോഗ്യദൃഡഗാത്രർ, ഇവരിൽ ചിലർ നിഗൂഡകാര്യങ്ങൾ ചിന്തിക്ക‌ുന്നവർ, കൂട്ടുപുരികക്കാർ ഇടപെടുന്ന വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാക്ക‌ുന്നവർ.
പുരികവും കണ്ണ‌ും തമ്മിലുള്ള അകലം സ്വാഭാവികതയിലും കൂടുതലായിരുന്നാൽ അവർ മറ്റുള്ളവരോട് മാനസികമായി അടുപ്പം കാണിക്കാൻ വളരെയേറെ സമയമെടുക്ക‌ുന്നവർ ആയിരിക്ക‌ും. പുരികവും കണ്ണ‌ും തമ്മിലുള്ള അകലം വളരെ ക‌ുറഞ്ഞിര‌ുന്നാൽ അവർ എട‌ുത്തു ചാട്ടക്കാ‍രായിരിക്ക‌ും തിക്തഫലത്തെ പറ്റി ചിന്തിക്കാതെ ക‌ുത്സിതപ്രവർത്തികളിൽ ഏർപ്പെടാൻ മടിക്കാത്തവരാണിവർ.


3. കണ്ണ‌ുകൾ: ക‌ുഴിഞ്ഞ കണ്ണ‌ുള്ളവരിൽ അധികവും അഗാധ ചിന്തകൾക്കടിമകൾ ആയിരിക്ക‌ും.
ചിലവ്യക്തികളിൽ ഒര‌ു കൃഷ്ണമണി മറ്റേതിനേക്കാൾ ചെറ‌ുതാണെങ്കിൽ അവർ പുറമേക്ക് ശാന്തരായിരിക്ക‌ുകയും എന്നാൽ അക്രമം ഇഷ്ടപ്പെട‌ുന്നവര‌ുമായിരിക്ക‌ും.
കീഴ്‌കൺപീലിയും കൃഷ്ണമണിയും തമ്മിലുള്ള അകലം അക്രമസ്വഭാവത്തെ കാണിക്ക‌ുന്ന‌ു.
ചിലര‌ുടെ കണ്ണിലെ മഞ്ഞളിപ്പ്  അവര‌ുടെ മലീമസ ചിന്തകളെ വെളിപ്പെട‌ുത്തുന്ന‌ു.
സാധാരണ ഗതിയിൽ കവിഞ്ഞ ശാന്തത ചിലര‌ുടെ കണ്ണ‌ുകളിൽ കാണാറ‌ുണ്ട് നിഷ്ടൂര വാക്ക‌ുകളോ അക്രമത്തിന് ആഹ്വാനമോ ചെയ്യുമ്പോൾ പോല‌ും അതിശാന്തമായിരിക്ക‌ുന്ന കണ്ണ‌ുകളുള്ളവർ ക്രൂരമായ മനസ്സിന‌ുടമകൾ ആയിരിക്ക‌ും. ഞാൻ ചിലത് തീര‌ുമാനിച്ച് ഉറച്ചിട്ട‌ുണ്ട് മറ്റുള്ളവരാൽ എന്റെ മനസ്സ് മാറ‌ുകയില്ല എന്ന് അവര‌ുടെ കണ്ണ‌ുകൾ വിളിച്ചോതും

കണ്ണ‌ുകൾക്ക് താഴെയുള്ള കറ‌ുത്ത നിറം : പാരമ്പര്യമായും ഈ നിറം ഉണ്ടാകാമെങ്കിലും  ഇവരിൽ ഭൂരിഭാഗത്തിന‌ും മുൻ‌കോപം കൂടെപ്പിറപ്പായിരിക്ക‌ും. പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെട്ട് പോകാൻ സാദ്ധ്യതയുള്ളവർ. അധികം പേരും ചിന്തകളാൽ മനസ്സ് ഉഴറുന്നവർ.


4  ചെവി : മുന്നോട്ട് വിടർന്ന് നിൽ‌ക്ക‌ുന്ന ചെവികൾ ഉള്ളവർ ഏതൊര‌ു കാര്യവും പെട്ടെന്ന് മനസ്സിലാക്കാൻ സമർത്ഥരായിരിക്ക‌ും. പഠനത്തിൽ ഇക്കൂട്ടർ ശോഭിക്കാൻ സാധ്യത. വക്ര ബുദ്ധിയിലും ഇവർ ശ്രേഷ്‌ഠർ
താരത‌മ്യേന ചെറിയ ചെവിക്കാർ നിഷ്കളങ്കരായിരിക്ക‌ും.
ചെവിയുടെ താഴ്ഭാഗം തീരെ വലിപ്പം ക‌ുറഞ്ഞവരിൽ ചിലർ അധ: സ്ഥിതമനോഭാവക്കാരായിരിക്ക‌ും, സുഖലോലുപര‌ും ലഹരി, മദ്യം ഉപയോഗത്തിൽ തത്പരര‌ുമായിരിക്ക‌ും.


7.  മൂക്ക്; വലിയ മൂക്കുള്ളവർ  സാധാരണയായി പര‌ുക്കൻ സ്വഭാവം പ്രകടിപ്പിക്ക‌ുന്നവർ ആയിരിക്ക‌ും. സൌഹൃദങ്ങൾ അധികം ഇഷ്‌ടപ്പെടാത്തവരായ ഇവർ സ്വാർത്ഥതത്പരർ.
ചെറിയ മൂക്ക‌ുള്ളവരിൽ പലര‌ും നിഷ്‌കളങ്കര‌ും തൊട്ടാവാടികള‌ുമായി കാണാറ‌ുണ്ട്.
പാരമ്പര്യേതരമായി മൂക്കിൽ കറ‌ുത്ത പാടുള്ളവർ മാനസിക സമ്മർദ്ധം അന‌ുഭവിക്ക‌ുന്നവർ.


8. കവിളെല്ല് : കവിളെല്ല് സാധാരണഗതിയിൽ നിന്ന‌ും തള്ളി നിൽ‌ക്ക‌ുന്നവർ സ്വയം പ്രശസ്തരാവാൻ ഏറെ ആഗ്രഹിക്ക‌ുന്നവർ ആയിരിക്ക‌ും. സമ്പത്ത് ഇവര‌ുടെ പ്രധാന ലക്ഷ്യമായിരിക്ക‌ും ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാന‌ും പുകഴ്‌ത്തലുകൾക്ക് വിധേയമാകാ‍ന‌ും ഇക്കൂട്ടർ താത്പര്യം കാണിക്ക‌ുന്ന‌ു.


9. ന‌ുണക്ക‌ുഴി : മറ്റുള്ളവരാൽ ആകർഷിക്കപ്പെടാൻ ആഗ്രഹിക്ക‌ുന്നവരാണിക്കൂട്ടർ. കാര്യസാദ്ധ്യത്തിന‌ു വേണ്ടി ദുർമാർഗ്ഗ സഞ്ചാരങ്ങൾക്ക‌ും ഇവരിൽ ചിലർ മടി കാണിക്കാറില്ല.


10. ചുണ്ട‌ുകൾ : മേൽ‌ചുണ്ട് വീതി ക‌ുറവാണെങ്കിൽ ഇത്തരക്കാർ രഹസ്യങ്ങൾ സൂക്ഷിക്ക‌ുന്നവർ. അമിത സംസാരം ഒഴിവാക്കാൻ ആഗ്രഹിക്ക‌ുന്നവർ.
കീഴ്ച്ചുണ്ട് വീതി ക‌ൂടിയാൽ സംസാര പ്രിയർ.


11. പല്ലുകൾ: മുകൾ വശത്തെ പല്ലുകളൾ അമിതമായി വിടർന്ന് നിന്നാൽ വികാരങ്ങൾക്ക് പെട്ടെന്ന് കീഴ്പ്പെട‌ുന്നവർ, താഴ്ഭാഗം പല്ലുകൾക്കിടയിൽ വിടവ് അധികമായാൽ അമിതമായി സംസാരിക്ക‌ുന്നവർ, ഇല്ലാത്ത കാര്യങ്ങളെ പോലും പൊലിപ്പിച്ച് പറയാന‌ും  പാഴ്‌വാഗ്ദാനങ്ങളും ഇക്ക‌ൂട്ടര‌ുടെ സ്ഥിരം ശൈലിയായിരിക്ക‌ും.
താഴ്ഭാഗം നിരയില്ല്ലാത്ത പല്ല‌ുകൾക്ക‌ുടമകൾ വാചാലർ.


12. താടിയെല്ല്: താടിയെല്ല് മുൻ‌ഭാഗത്തേക്ക് നീണ്ടിര‌ുന്നാൽ ഇത്തരക്കാർ സഹായ മനസ്കരായിരിക്ക‌ും. ഇര‌ു വശങ്ങളിലെയും താടിയെല്ലിന് വീതി കൂടുതലുള്ള ആള‌ുകൾ ബുദ്ധിമുട്ടേറിയ കാര്യങ്ങളിൽ ഏർപ്പെടാൻ തത്പരരായിരിക്ക‌ും (ബോക്സിംഗ് ‌റിംഗിൽ ഇത്തരം ആള‌ുകൾ ധാരാളം)


13.  തലയുടെവലതു വശം വലിപ്പം കൂടിയവരിൽ ഏറിയ പങ്ക‌ും ഭാഷാ പഠനത്തിൽ പ്രഗത്ഭർ. ഇടതു വശം വലിപ്പം കൂടിയാൽ കണക്കിൽ മിട‌ുക്കർ

* 50– 70 % വരെ ഈ കാര്യങ്ങൾ ശരിയായി വരുന്നതായി കാണാം.